"BUILDING THE FUTURE THROUGH QUALITY EDUCATION "
===

12 October, 2012

ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ്പ്‌

Best Blogger Tips
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒമ്പതാം ക്ളാസ്സില്‍ 
പഠിക്കുന്ന എസ്.സി/എസ്.ടി. പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 
ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ്പിന്
 അര്‍ഹരായ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍www.scholarship.itschool.gov.in
എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 31 ന് മുമ്പ് ഓണ്‍ലൈനായി 
സമര്‍പ്പിക്കാന്‍ സ്കൂള്‍ അധികാരികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 
നിര്‍ദേശം നല്‍കി. ഓരോ വിദ്യാര്‍ത്ഥിനിയുടേയും പേരില്‍ 3,000 രൂപ 
സ്ഥിരനിക്ഷേപം നടത്തുകയും പത്താംതരം പാസ്സായശേഷം 18 വയസ്സ് 
തികയുന്ന മുറയ്ക്ക് തുക പിന്‍വലിക്കുകയും ചെയ്യാവുന്നതുമാണ്.

10 October, 2012

സ്വദേശ് 2012

Best Blogger Tips
കെ.പി.എസ്.ടി.യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വദേശ് 2012  ക്വിസ് മത്സരത്തിന്റെ ഉപജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 13  രണ്ടു മണിയ്ക്ക് എടപ്പാള്‍ ബി.ആര്‍.സി.യില്‍ വെച്ചു നടക്കും.ഓരോ സ്കൂളില്‍ നിന്നും സ്കൂള്‍ തല മത്സരത്തില്‍ വിജയികളായ രണ്ടു കുട്ടികള്‍ക്ക് ഉപജില്ലാതല മത്സരത്തില്‍  പങ്കെടുക്കാം.


വിജയഭേരി @ EDAPPAL

Best Blogger Tips
വിജയഭേരി പദ്ധതി പ്രൈമറി  തലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ ബി.ആര്‍.സിയില്‍ ഗണിതവുമായി ബന്ധപ്പെട്ടു നടന്ന  പരിശീലന പരിപാടിയില്‍ നിന്ന്.... 



07 October, 2012

എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള

Best Blogger Tips


എടപ്പാള്‍ ഉപജില്ലാ ശാസ്ത്രമേള നവംബര്‍  1-2-3 തിയ്യതികളിലായി പൂക്കരത്തര ദാറുല്‍ ഹിദായ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടക്കും.ശാസ്ത്രമേളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍,റിസള്‍ട്ട് തുടങ്ങിയവ 


എന്ന ബ്ലോഗില്‍ ലഭ്യമാവും